കാസർകോട് :(www.evisionnews.in)500, 1000 രൂപ നോട്ട് അസാധുവാക്കിയതിനാല്‍ സംസ്ഥാനത്ത് കാര്‍ഷികരംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പ്രത്യേക പരിഗണന നല്‍കി കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. നെല്ലിന്റെ വിലയായി 130 കോടി രൂപ കൃഷി വകുപ്പ് ട്രഷറിയില്‍ അടച്ചിട്ടുണ്ട്. എന്നാൽ അത് കര്‍ഷകര്‍ക്ക് ലഭിക്കുതിന് തടസ്സമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ആത്മ പ്രൊജക്ട് ഡയറക്ടറേറ്റ് കെട്ടിടം , ജൈവകൃഷി പരിശീലന കേന്ദ്രം, ആര്‍ എ ടി ടി സി ഉപകേന്ദ്രം എിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു മന്ത്രി. പച്ചക്കറി വികസന വിജ്ഞാന വ്യാപന പദ്ധതി ജില്ലാതല അവാര്‍ഡ്ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്ക് നല്‍കാനുളള മുഴുവന്‍ കുടിശ്ശികകളും സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കും. കൃഷിക്കാരുടെ ക്ഷേമകാര്യത്തില്‍ പുതിയ സര്‍ക്കാര്‍
വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. നാളികേരം സംഭരിച്ച കര്‍ഷകര്‍ക്കുളള കുടിശ്ശിക നല്‍കുതിന് 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ധനവകുപ്പില്‍ നിന്ന് ലഭിച്ചാലുടന്‍ കൊടുക്കും. പ്രകൃതിക്ഷോഭത്തിനിരയായ കര്‍ഷകര്‍ക്ക് 2012 മുതല്‍ 78 കോടി രൂപയുടെ കുടിശികയുണ്ട്. നാളികേര സംഭരണത്തില്‍ കേരഫെഡ് 60 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ധനകാര്യ വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. നെല്‍വയല്‍ നികത്താന്‍ ആരെയും അനുവദിച്ചുകൂടാ. ഇനിയും നെല്‍വയല്‍ നികത്തിയാല്‍ ഭാവിതലമുറ വെളളംകിട്ടാതെ മരിക്കും. സംസ്ഥാനസര്‍ക്കാറിന്റെ കൃഷി, മണ്ണ്, ജലസംരക്ഷണ പരിപാടിയായ ഹരിതകേരളം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ഡിസംബര്‍ എട്ടിന് പദ്ധതിക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനത്തിന് പ്രധാന പരിഗണന നല്‍കും. കൃഷി ഭൂമി തരിശിടുന്നത് സമൂഹത്തോട് ചെയ്യു ദ്രോഹമാണ്. തരിശ് നിലം കൃഷിയോഗ്യമാക്കുതിന് തയ്യാറാകണം. തരിശ്‌നിലങ്ങള്‍, കൃഷിയിറക്കാന്‍ തയ്യാറാകുന്ന ഗൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും അനുവദിക്കണം. അതിനായി ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തും. ജില്ലയില്‍ 2010 ല്‍ കവുങ്ങ് കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച പാക്കേജിനെക്കുറിച്ച് പഠിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. കാസര്‍കോട് വികസന പാക്കേജില്‍ പ്രഖ്യാപിച്ച കൃഷി, കാര്‍ഷികാനുബന്ധ പദ്ധതികള്‍നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്താഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച പാക്കേജുകള്‍ നടപ്പാക്കുതിന് പ്രത്യേക പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കര്‍ഷകന്‍, മികച്ച വിദ്യാര്‍ത്ഥി, മികച്ച പച്ചക്കറി ക്ലസ്റ്റര്‍, സ്ഥാപന മേധാവി അധ്യാപകന്‍ എിവര്‍ക്കുളള അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. മികച്ച കൃഷി അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ക്കുളള ഉപഹാരം പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ യും മികച്ച സര്‍ക്കാര്‍ സ്ഥാപനം, സ്വകാര്യ സ്ഥാപനം എന്നിവയ്ക്കുളള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് സമ്മാനിച്ചു. വിജ്ഞാനവ്യാപന വിഭാഗത്തില്‍ മികച്ച കൃഷി അസി. ഡയറക്ടര്‍ക്കുളള സമ്മാനം ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവും മികച്ച കൃഷി ഓഫീസര്‍ക്കുളള അവാര്‍ഡ് കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിമും സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സി പി സി ആര്‍ ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സി തമ്പാന്‍, മുനിസിപ്പല്‍ കൗൺസിലര്‍ എ രവീന്ദ്ര, പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അനന്തന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, അസീസ് കടപ്പുറം, ബാലകൃഷ്ണന്‍ നമ്പ്യാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എിന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി പ്രദീപ് സ്വാഗതവും ആത്മ പ്രൊജക്ട് ഡയറക്ടര്‍ മായാദേവി കുഞ്ഞമ്മ നന്ദിയും പറഞ്ഞു.
keywords-kasaragod-minister-vs sunilkumar-special consideration- farmers
Post a Comment
0 Comments