മുംബൈ (www.evisionnews.in): മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുടെ കാറില്‍ നിന്ന് 91.5 ലക്ഷം രൂപത്തിന്റെ പഴയ നോട്ടുകള്‍ പിടികൂടി. മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സുഭാഷ് ദേശ്മുഖ് തയാറായിട്ടില്ല.
അതേസമയം പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയാണെങ്കില്‍ തിരിച്ചു നല്‍കുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നാരാണവാരെ പറഞ്ഞു. ദിസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനില്‍ നിന്നും ആറു കോടി രൂപ പിടിച്ചെടുത്തിരുന്നു. ംഭവത്തില്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ മുഴുവന്‍ കള്ളപ്പണം നിറച്ചു വെച്ചിരിക്കുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.
Post a Comment
0 Comments