Type Here to Get Search Results !

Bottom Ad

നിലമ്പൂരിലെ മാവോയിസ്റ്റ് വധം നാണക്കേടുണ്ടാക്കി: ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയില്‍ സര്‍ക്കാറിന് വിമര്‍ശനം

തിരുവനന്തപുരം (www.evisionnews.in): നിലമ്പൂരിലെ മാവോയിസ്റ്റ് വധത്തില്‍ സര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഏറ്റുമുട്ടല്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നേതാക്കളായ എം. സ്വരാജ് എ.എന്‍ ഷംസീര്‍ എന്നിവരാണ് വിമര്‍ശനമുയര്‍ത്തിയത്. മലപ്പുറം, തൃശൂര്‍,കണ്ണൂര്‍ എന്നി ജില്ലകളില്‍ നിന്നുളള അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ചത്. നിലമ്പൂര്‍ ഏറ്റമുട്ടലിനെ സ്വരാജ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വിമര്‍ശിച്ചിരുന്നു. നിലമ്പൂര്‍ സംഭവത്തില്‍ പോലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്നാണും പോലീസിന്റെ ഭാഗം സ്വീകരിച്ച് ഫയല്‍ അടച്ചുവെക്കുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad