കാസര്‍കോട് (www.evisionnews.in): ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് തുടരുന്ന അന്വേഷണം മുറുകുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് വെള്ളിയാഴ്ച രാവിലെ സുള്ള്യയിലെത്തി തെളിവെടുപ്പ് തുടങ്ങി. സുബ്രഹ്മണ്യത്തിന് സമീപം മജിസ്‌ട്രേറ്റും കൂട്ടാകളായ കാഞ്ഞങ്ങാട്ടെ അഭിഭാഷകരും സംഘത്തിലുള്ള സ്ത്രീകളും തങ്ങിയ റിസോര്‍ട്ടിലടക്കമെത്തി പോലീസ് തെളിവെടുക്കും.
കേസ് സംബന്ധിച്ച് സുള്ള്യ പോലീസുമായും ആശയവിനിമയം നടത്തും. അതിനിടെ മജിസ്‌ട്രേറ്റ് അടങ്ങിയ സുഹൃദ് യാത്രാസംഘത്തിന് എസ്‌കോട്ട് ചെയ്ത മൂന്നു സ്ത്രീകളെ സംബന്ധിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചു. സ്ത്രീകളില്‍ രണ്ടുപേര്‍ മംഗളൂരുവിലെ ഉന്നതബന്ധങ്ങളുള്ള നിശാസുന്ദരികളാണ്. ഇരുവരും മംഗളൂരുവിലെ ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നത്. ഇവരിലൊരാള്‍ക്കെതിരെ കേസുണ്ടെന്നും വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്ത് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
കാഞ്ഞങ്ങാട്ടെ സ്ത്രീയെ കുറിച്ചും പോലീസിന് എല്ലാ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഈ മൂന്ന് സ്ത്രീകളെയും കാഞ്ഞങ്ങാട്ടെ അഭിഭാഷകരെയും ചോദ്യം ചെയ്ത് മൊഴിയെടുക്കും.
അതേസമയം, മജ്‌സ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് സുള്ള്യയിലെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. മൊബൈല്‍ രേഖകള്‍ വിദ്യാനഗര്‍ സിഐ മുഖേന കാസര്‍കോട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
keywords:kasaragod-sullya-magistrate-suicide
keywords:kasaragod-sullya-magistrate-suicide
Post a Comment
0 Comments