Type Here to Get Search Results !

Bottom Ad

മണിയുടെ മന്ത്രി പദവി; സി പി ഐക്കുള്ള വല്യേട്ടന്റെ മുന്നറിയിപ്പ്

കാസർകോട് (www.evisionnews.in): ഇടുക്കിയുടെ കമ്മ്യൂണിസ്റ്റ് അമരക്കാരനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം എം മണിയെ പിണറായി മന്ത്രിസഭയിൽ പ്രമുഖാംഗമാക്കിയത് എൽ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐക്കുള്ള ശക്തമായ മുന്നറിയിപ്പും താക്കീതടങ്ങിയ സന്ദേശവുമായി വിലയിരുത്താം. സി പി ഐയുടെ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും സുനിൽ കുമാറിനെതിരെ ഇടുക്കി ശൈലിയിൽ കടന്നാക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ മണിയെ മരമണ്ടനാക്കി സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി തിരിച്ചടിച്ചതിന്റെയും ചൂടാറുന്നതിന് മുമ്പാണ് മണിയെ മന്ത്രിയായി അവരോധിച്ച് സി പി എം പ്രഖ്യാപനം നടത്തിയത്. ഇത് ചെറുതായിട്ടൊന്നുമല്ല സി പി ഐയെ പ്രകോപിപ്പിക്കാനിരിക്കുന്നത്. സി പി ഐ ഇത്രമേൽ ശക്തമായി ആഞ്ഞടിച്ച വ്യക്ത്തിയെ തന്നെ ക്യാബിനെറ്റിലിരുത്താൻ തീരുമാനിച്ചത് മുന്നണിയിലെ വല്യേട്ടൻ തങ്ങൾ തന്നെയാണെന്ന് സി പി എം നൽകുന്ന സന്ദേശം കൂടിയാണ്.പാർട്ടി 1964 ൽ പിളർന്നതിന് ശേഷം അര നൂറ്റാണ്ടായി ഇടുക്കി മലയോരത്ത് സി പി എമ്മിനെ നയിച്ചത് എം എം മണിയുടെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. സി പി ഐ യോടും കോൺഗ്രസിനോടും കൊണ്ടും കൊടുത്തുമാണ് മണി നാട്ടുകാരുടെ മണിയാശാനായത്. ഈ മണിയുടെ മീതെ ഹൈറേഞ്ചിൽ മറ്റാരും പറക്കേണ്ടെന്ന സന്ദേശവും കൂടിയാണ് അദ്ദേഹത്തിന് നൽകിയ മന്ത്രി പദവി. ഹൈ റേഞ്ചിലെ സി പി ഐയുടെ എം എൽ എ ആയ വനിതാ അംഗം ആ പാർട്ടിക്കെതിരെ വാളോങ്ങികൊണ്ട് തനിക്ക് പാർട്ടിക്കുള്ളിൽ ഗോഡ്ഫാദർ മാറില്ലെന്ന് പറഞ്ഞതിന്റെ ചൂടും ചൂരും അടങ്ങുന്നതിനു മുമ്പ് തന്നെയാണ് മണി ആശാൻ കേരളത്തിന്റെ മാത്രിയാകുന്നത്. ഇതും ഫലത്തിൽ സി പി ഐക്കുള്ള പ്രഹരം കൂടിയാണ്.


keywords:kerala-kasaragod-mm-mani-minister-cpi

Post a Comment

0 Comments

Top Post Ad

Below Post Ad