Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം ഇന്ന്; കേന്ദ്രത്തിനെതിരേ കരിദിനവും ആചരിക്കും

തിരുവനന്തപുരം (www.evisionnews.in): നോട്ട് അസാധുവാക്കലിലൂടെ പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരേ ഇന്ന് എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലാണ് സമരം നടക്കുക. സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കാനും എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരം നാളെ രാവിലെ 10 വരെ നീളും.

500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ മറവില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്. മക്കളുടെ വിവാഹാവശ്യങ്ങള്‍ക്ക് പോലും പണം പിന്‍വലിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ പൊതുപ്രക്ഷോഭം വേണമെന്നും എല്‍.ഡി.എഫ് നിലപാടെടുത്തു.


keywords:kerala-thiruvananthapuram-ldf-struggle


Post a Comment

0 Comments

Top Post Ad

Below Post Ad