കാസര്‍കോട് :(www.evisionnews.in) കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ഐക്യദാര്‍ഢ്യയോഗം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.പി.വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) കാസര്‍കോട് ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസിസ് കടപ്പുറം, സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സുമതി എന്നിവര്‍ സംസാരിച്ചു. പി.ജാനകി സ്വാഗതം പറഞ്ഞു. എം.രാമന്‍, കെ.ഭാസ്‌ക്കരന്‍, കെ.രവീന്ദ്രന്‍, കെ.ജെ.ജിമ്മി, പി.ദമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍ക്കി. പാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടനീരില്‍ നടന്ന പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗം കളരി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.പ്രഭാകരന്‍, കെ.ഗോപാലന്‍, കെ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
keywords-kasaragod-ldf march-support vhief minister
Post a Comment
0 Comments