Type Here to Get Search Results !

Bottom Ad

ലുക്ക്‌ അസ്‌ പ്രീമിയർ സീസൺ 2: സെൽഫി സ്റ്റാർ കാസർകോട് ജേതാക്കൾ


കാസർകോട്:(www.evisionnews.in) അടുക്കത്ത് ബയലിൽ നടന്ന ലുക്ക്‌ അസ്‌ പ്രീമിയർ ലീഗ്‌ സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ സെൽഫി സ്റ്റാർ കാസർകോട് ജേതാക്കളായി.ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ  എസ്‌കോ ബ്രാറ്റിയയെ 7 വിക്കറ്റിനാണ് സെൽഫി സ്റ്റാർ കാസർകോട് പരാജയപ്പെടുത്തിയത്. എസ്‌കോ ഗ്രാറ്റിയ,  ടോടോ നമ്പർ NO:1,  സെൽഫി സ്റ്റാർ, തൂഫാൻ ഇന്ത്യൻസ് എന്നീ 4 ടീമുകളാണ്‌ മത്സര രംഗത്തുണ്ടായിരുന്നത്. മാൻ ഓഫ് ദി സീരിസായി ഷമീം കുന്നിലിനെയും ഫൈനൽ മാൻ  ഓഫ് ദി മാച്ച് റൗഫ് കൂടലിനെയും തിരഞ്ഞെടുത്തു . മികച്ച ബൗളറായി എസ്‌കോ ഗ്രാറ്റിയയുടെ സിദ്ദീഖ് അടുക്കത്ത് ബയലിനെയും മികച്ച ഫീൽഡറായി തബ്ഷീർ കുന്നിലിനെയും തിരഞ്ഞടുത്തു.വിജയികൾക്കുള്ള   ട്രോഫി പൊവ്വൽ എൻജിനീയറിങ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ നവാസിൽ  നിന്നും സെൽഫി സ്റ്റാർ  ക്യാപ്റ്റൻ ദിൽഷാദ് ബാംഗ്ലൂർ ഏറ്റു വാങ്ങി.  സിറ്റി ഗോൾഡ് ചെയർമാൻ  കരീം കോളിയാട് കളിക്കാരുമായി പരിചയപ്പെട്ടു. 




keywords-kasaragod-cricket-look us premier legue

Post a Comment

0 Comments

Top Post Ad

Below Post Ad