Type Here to Get Search Results !

Bottom Ad

കരാറില്‍ വാഹനങ്ങള്‍; കെ.എസ്.ഇ.ബി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്



കാസര്‍കോട്: (www.evisionnews.in) കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൊര്‍ക്കാടി സെക്ഷന്‍ ഓഫീസിലേക്ക് വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്തതില്‍ അഴിമതി നടന്നുവെന്ന് പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് ടെണ്ടര്‍ വിളിച്ചതെന്ന് പരാതി ഉണ്ടായിരുന്നു. വിജിലന്‍സ് സി.ഐ. പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില രേഖകള്‍ കണ്ടെടുത്തു. കൃത്രിമങ്ങള്‍ കെ എസ് ഇ ബി ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad