Type Here to Get Search Results !

Bottom Ad

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം റീമര്‍ ഉദുമ പടിഞ്ഞാറിനെ അനുമോദിച്ചു





ഉദുമ:( www.evisionnews.in) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ റീമര്‍ ഉദുമ പടിഞ്ഞാര്‍ ക്ലബ്ബിനെ സനാ ബില്‍ ഫുട്‌ബോള്‍ അക്കാദമി അനുമോദിച്ചു. അക്കാദമി സെക്രട്ടറി പി.ഇ.അഷറഫ് പൊയ്യയില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രസീദ് സ്വാഗതം പറഞ്ഞു. സനാ ബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ് ഉത്ഘാടനം ചെയ്തു.കെ.എം.എ.റഹ്മാന്‍, ജസീര്‍ പടിഞ്ഞാര്‍, ആഷിഫ്‌കൊപ്പല്‍, ടി.കെ.ഷഫീഖ്, ജാസി പടിഞ്ഞാര്‍ പ്രസംഗിച്ചു.ടീം അംഗങ്ങള്‍ക്ക് സനാ ബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ ഉപഹാരം സമര്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad