Type Here to Get Search Results !

Bottom Ad

കരീം സിറ്റി ഗോൾഡ് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്


കൊച്ചി:(www.evisionnews.in)ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സീനിയർ വർക്കിംഗ് പ്രസിഡന്റായി കരീം സിറ്റി ഗോൾഡിനെ തിരഞ്ഞെടുത്തു. എറണാകുളം ഗോൾഡ് ഭവനിൽ നടന്ന അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാർഷിക യോഗത്തിലാണ് സംസ്ഥാന സീനിയർ വർക്കിംഗ് പ്രസിഡന്റായി കരീം സിറ്റി ഗോൾഡിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.കാസർകോട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംഘടനയുടെ ഈ പദവിയിലേക്ക് എത്തുന്നത്.മലപ്പുറം ജില്ലയിൽ നിന്നുള്ള അയമു ഹാജിയാണ്  നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത്. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയായിരുന്ന  കരീം സിറ്റിഗോൾഡ് നിലവിൽ ,കാസർകോട് ജില്ലാ പ്രസിഡന്റും കൂടിയാണ്.കേരളത്തിലും കർണാടകയിലും നിരവധി ബ്രാഞ്ചുകളുള്ള സിറ്റി ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ചെയർമാനായ  കരീം സിറ്റി ഗോൾഡ് കാസർകോട് അടുക്കത്ത് ബയൽ സ്വദേശിയാണ്.
സംഘടനയുടെ ഉയർന്ന സ്ഥാനത്തേക്കെത്തിയ ഇദ്ദേഹത്തെ പ്രമുഖ വ്യക്തികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

ജസ്റ്റിൻ പാലത്തറയെ  ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും,ജനറൽ സെക്രട്ടറിയായി പി ടി നടേശനെയും,ട്രഷററായി അയമു ഹാജിയേയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുത്തു

Keywaords:Karim-CityGold-State Gold Merchants Association, Working president

Post a Comment

0 Comments

Top Post Ad

Below Post Ad