Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി റെയില്‍ മേല്‍പ്പാലം: കല്ലട്ര കുടുംബത്തിന്റെ ഭൂമി ഉള്‍പ്പടെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനം

കാഞ്ഞങ്ങാട് (www.evisionnews.in): നിര്‍ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിലുള്ള കല്ലട്ര കുടുംബത്തിന്റെ ഭൂമി ഉള്‍പ്പടെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഡോ. വിജയരാഘവന്‍, പരേതനായ ആസ്‌കാ അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ ഭാര്യ ആമിന, പരേതനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സ്വത്തിന്റെ അവകാശികളും മക്കളുമായ മാഹിന്‍, ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ സലാം, മുഹമ്മദ് ഷരീഫ്, അബ്ദുല്‍ മുനീര്‍, ഖമറുന്നീസ എന്നിവര്‍ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നില്ല. ഇവരുടെ ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

കൊളവയലിലെ ഇബ്രാഹിം കുട്ടിയുടെ മകന്‍ അബ്ദുല്‍ നാസര്‍, അജാനൂരിലെ പരേതനായ ഉക്കാസിന്റെ മകന്‍ പി. മുഹമ്മദ് കുഞ്ഞി, അതിഞ്ഞാലിലെ ഡോക്ടര്‍ ഷരീഫിന്റെ നിയന്ത്രണത്തിലുള്ള ഷാനവാസ്, തെക്കേപ്പുറത്തെ കെ. അബ്ദുല്‍ ഹാജി, അതിഞ്ഞാലിലെ സി.എച്ച് കുഞ്ഞാമദിന്റെ മകന്‍ സുലൈമാന്‍, കിഴക്കുംകരയിലെ പരേതനായ കെ. കുഞ്ഞമ്പുവിന്റെ ഭാര്യ നാരായണി, ഷുക്കൂര്‍ പി.എം മുഹമ്മദ്കുഞ്ഞിഹാജിയുടെ മക്കളായ പി.എം ഷുക്കൂര്‍, പി. എം ഫാറൂഖ്, അതിഞ്ഞാലിലെ പി.എം ഫാറൂഖിന്റെ ഭാര്യ ഷമീമ, അജാനൂരിലെ കൈസിന്റെ ഭാര്യ ഹൈഫ, പരവങ്ങാനത്തെ മുനീറിന്റെ ഭാര്യ ഫസീല, അജാനൂരിലെ ഉക്കാസിന്റെ മകന്‍ പി.മുഹമ്മദ് കുഞ്ഞി, കുശാല്‍നഗറിലെ ബാബുവിന്റെ മകന്‍ നിക്സണ്‍, ഗാര്‍ഡര്‍വളപ്പിലെ എം.ബി അബ്ദുള്ളഹാജിയുടെ ഭാര്യ ആയിഷ, മക്കളായ എം.എ ഫൗസിയ, എം.എ നിസാര്‍, എം. എ സറീന, എം.എ ഫൈസ ല്‍, എം.എ മുഹമ്മദ് കുഞ്ഞി, ആവിക്കരയിലെ കുഞ്ഞാമദിന്റെ മകന്‍ അസിനാര്‍, പള്ളിക്കരയിലെ അബ്ദുള്‍ഖാദറിന്റെ മകന്റെ തൊട്ടിസാലി, തൊട്ടി സാലിയുടെ മകന്‍ അബ്ദുള്‍ഗനി, മുഹമ്മദ് ജാസിന്‍, ല ക്ഷ്മി നിവാസില്‍ എം.സി ജോസ് തുടങ്ങിയവരുടെ ഭൂമി ഏറ്റെടുത്തതായും വിജ്ഞാപനത്തിലുണ്ട്. 25 ആളുകളുടെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

മുട്ടുന്തല മുസ്ലിം ജമാഅത്തിന്റെയും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെയും ഭൂമിയും ഏറ്റെടുത്തവയില്‍ ഉള്‍പ്പെടും. ഇനി ഇവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ നേരത്തെ നിശ്ചയിച്ച ഭൂമി വില സര്‍ക്കാര്‍ നല്‍കും. സമ്മതപത്രം നല്‍കാത്തവര്‍ക്ക് സെന്റിന് മൂന്ന് ലക്ഷം രൂപ പ്രകാരം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവെക്കും.

സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നാം കാറ്റഗറിയില്‍പ്പെട്ട ഭൂമിക്ക് സെന്റിന് 11,54145 രൂപയും മുനിസിപ്പല്‍ റോഡിനോട് ചേര്‍ന്നുള്ള രണ്ടാം കാറ്റഗറി ഭൂമിക്ക് 8,65610 രൂപയും റോഡ് സൗകര്യമില്ലാത്ത മൂന്നാം കാറ്റഗറി ഭൂമിക്ക് 6,92487 രൂപയുമാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചത്.


keywords:kasaragod-kanhangad-kottachery-over-bridge

Post a Comment

0 Comments

Top Post Ad

Below Post Ad