Type Here to Get Search Results !

Bottom Ad

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊന്നതിന് പിന്നില്‍ കേന്ദ്രഫണ്ട് തട്ടാനുള്ള ഐ.പി.എസ് ഗൂഢാലോചന: കാനം

Top Post Ad

തിരുവനന്തപുരം (www.evisionnews.in): നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊന്നതിന് പിന്നില്‍ കേന്ദ്രഫണ്ട് തട്ടാനുള്ള ഐ.പി.എസ് ഗൂഢാലോചനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് തട്ടാന്‍ ഐപിഎസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ഇപ്പോള്‍ ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്തായി. മാവോയിസ്റ്റുകളുടെ ശരീരത്തില്‍ നിന്നും നിരവധി വെടിയുണ്ടകള്‍ കണ്ടെടുത്തു. അജിതയുടെ ശരീരത്തില്‍ ആറും, കുപ്പു ദേവരാജിന്റെ ശരീരത്തില്‍ 11ഉം വെടിയുണ്ടകള്‍ കണ്ടെത്തി. ആന്തരികാവയങ്ങളില്‍ മാരകമുറിവുണ്ട്. എങ്ങനെ മരിച്ചുവെന്ന് വ്യക്തമാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Below Post Ad

Tags

Post a Comment

0 Comments