അഡൂര്‍::(www.evisionnews.in)പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന മോഷ്ടാക്കളെ തിരിച്ചറിഞ്ഞ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
ദേലംപാടി മുഞ്ചിക്കാനയിലെ ഷെരീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒന്നേമുക്കാല്‍ പവന് സ്വര്‍ണ്ണവും 2500 രൂപയുമാണ് കവര്‍ന്നത്. തിങ്കളാഴ്ച വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇതു സംബന്ധിച്ച് ഷെരീഫിന്റെ ഭാര്യ ഫൗസിയ നല്കിയ പരാതിയിലാണ് ആദൂര്‍ പൊലീ സ് കേസെടുത്തത്. അന്വേഷണത്തിനിടയിലാണ് രണ്ടംഗ മോഷ്ടാക്കളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതില്‍ ഒരാള്‍ പതിനേഴുകാരനാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാവിവരം പുറത്തു വന്നത്. കൂട്ടുപ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post a Comment
0 Comments