Type Here to Get Search Results !

Bottom Ad

മണല്‍ ക്ഷാമം; മൊഗ്രാല്‍ പുത്തൂരില്‍ കടവ് ഉടമകള്‍ കൊള്ളലാഭം കൊഴിയുന്നു: മുസ്ലിം ലീഗ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മണല്‍ ലഭിക്കാത്ത പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് 14-ാം വാര്‍ഡിലെ ഭാരവാഹികള്‍ പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍- വാര്‍ഡിലെ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ആവശ്യപ്പെട്ടു. 

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ നിരവധി കടവുകള്‍ ഉണ്ടായിറ്റും ജനങ്ങള്‍ക്ക് ആവശ്യത്തിന് പൂഴി ലഭിക്കുന്നില്ല. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് പൂഴിക്ക് അപേക്ഷിക്കേണ്ടത്. എന്നാല്‍ ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. ഉദ്യോഗസ്ഥരുടെയും കടവ് ഉടമകളുടെയും ഒത്ത് കളിയുടെ ഭാഗമായി കടവുടമകള്‍ക്ക് മുന്‍കൂട്ടി അറിയിച്ചാണ്. ഓണ്‍ലൈന്‍ സംവിധാനം തുറന്ന് കൊടുക്കുന്നത്. ഈ സമയം ദൂരെ ദിക്കില്‍ നിന്നുളള വ്യാജ ബുക്കിംഗുകള്‍ കടവുടമകള്‍ നടത്തുന്നത് മൂലം സാധാരണക്കാര്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് മൂലം ആവശ്യത്തിന് പൂഴി ലഭിക്കാത്ത പക്ഷം, 15000 രൂപയ്ക്ക് മേല്‍ വില കൊടുക്കേണ്ടി വരുന്നു. വാടകയടക്കം വെറും 6000 രൂപയ്ക്ക് ലഭിക്കേണ്ട പൂഴിയാണ് ഏജന്റുമാരെ വെച്ച് കടവുടമകള്‍ പാവങ്ങളില്‍ നിന്നും കൊളളയടിക്കുന്നത്. 

ഇത് കൂടാതെ ഒരു ബില്ലില്‍ കൂടുതല്‍ ട്രിപ്പുകള്‍ നടത്തി നാട്ടുകാരെയും സര്‍ക്കാരിനെയും ഒരുപോലെ പറ്റിക്കുന്നു. ഇവിടെ നിന്ന് ദിവസവും നൂറിലധികം ലോഡ് പൂഴി പുറമെക്ക് കടത്തുമ്പോള്‍ സ്വന്തം നാട്ടില്‍ നിന്നും എടുക്കുന്ന പൂഴിക്ക് വേണ്ടി യാചിക്കുകയും മൂന്നിരട്ടി പണം കൊടുക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. മണല്‍ മാഫിയയുടെയും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെയും ഇത്തരം നിലപാടിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുഴുവന്‍ വിവരവും വെച്ച് പരാതി കൊടുക്കാന്‍ യോഗം തീരുമാനിച്ചു. മൊയ്തു കല്ലങ്കൈ അധ്യക്ഷത വഹിച്ചു. പിഎം ഗഫൂര്‍ ഹാജി, സിദ്ദീഖ് ബേക്കല്‍, ഉസ്മാന്‍ കല്ലങ്കൈ, ബഷീര്‍ മൂപ്പന്‍, സത്താര്‍ കല്ലങ്കൈ, ജീലാനി കല്ലങ്കൈ, ലത്തീഫ് കുന്നില്‍, അഡ്വ: പിഎ ഫൈസല്‍, അബ്ദുല്ല കുന്നില്‍, ഇല്യാസ് കല്ലങ്കൈ, അജാസ ്കുന്നില്‍, സുലൈമാന്‍ അര്‍ജാല്‍, ജാഫര്‍ കല്ലങ്കൈ, തമീം അര്‍ജാല്‍ പങ്കെടുത്തു.






















Post a Comment

0 Comments

Top Post Ad

Below Post Ad