Type Here to Get Search Results !

Bottom Ad

ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 10000 രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര നീക്കം


ന്യൂഡൽഹി:(www.evisionnews.in) പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ പതിനായിരം രൂപ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സീറോ ബാലന്‍സില്‍ തന്നെ തുടരുന്ന ജന്‍ ധന്‍ അക്കൗണ്ടുകളിലാണ് പതിനായിരം രൂപ നിക്ഷേപിക്കാന്‍ പരിഗണിക്കുക. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ അടുക്കവെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സാധാരണ ജനങ്ങള്‍ക്ക് കോഴ കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

രാജ്യത്ത് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അവതരിപ്പിച്ചതാണ് ജന്‍ ധന്‍ യോജന. ഇന്ത്യയില്‍ മൊത്തം 25 കോടിയോളം ജന്‍ ധന്‍ അക്കൌണ്ടുകളുള്ളതായാണ് കണക്കുകള്‍. ഇതില്‍ 5.8 കോടിയോളം അക്കൌണ്ടുകള്‍ സീറോ ബാലന്‍സായി തന്നെ തുടരുകയാണ്. ഈ അക്കൌണ്ടുകളില്‍ പതിനായിരം രൂപ വീതം നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 58,000 കോടി രൂപയാണ് വേണ്ടി വരിക. നോട്ട് അസാധുവാക്കലിലൂടെ ആര്‍ബിഐക്ക് മൂന്നു ലക്ഷം കോടി രൂപയോളം 'ലാഭം' കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നിന്നു ജന്‍ ധന്‍ അക്കൌണ്ടുകളിലേക്ക് 58,000 കോടി രൂപ നിക്ഷേപിച്ചാലും കേന്ദ്രത്തിന് നഷ്ടമില്ല. ഇതുവഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു ശതമാനം വോട്ട് ബാങ്ക് ഉറപ്പാക്കാനും ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ നീക്കം ലക്ഷ്യം കണ്ടാല്‍ തെരഞ്ഞെടുപ്പ് ഫലം അനായാസം അനുകൂലമാക്കാനും കഴിയും. നോട്ട് അസാധുവാക്കലിലൂടെ സാധാരണക്കാര്‍ക്കുണ്ടായ പ്രതിസന്ധി മൂലം കേന്ദ്രസര്‍ക്കാരിനെതിരായുണ്ടായ വികാരവും മറികടക്കാന്‍ ഇതിലൂടെ സാധിക്കും. ഈ നീക്കം നടപ്പാക്കാനായാല്‍ രാഷ്ട്രീയ ചൂതാട്ടത്തിനാകും രാജ്യം സാക്ഷ്യംവഹിക്കുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.




keywords-jandhan project-central gov-the move to invest Rs 10,000

Tags

Post a Comment

0 Comments

Top Post Ad

Below Post Ad