Type Here to Get Search Results !

Bottom Ad

ക്യൂ നിന്ന് വലഞ്ഞ ജനക്കൂട്ടം ഐഡിബിഐ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു


കാസര്‍കോട് (www.evisionnews.in): പണമിടപാടിന് ക്യൂ നിന്ന് വലഞ്ഞ ജനക്കൂട്ടം പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐക്ക് മുമ്പില്‍ പ്രതിഷേധം ഉയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ ഭയന്നുവിറച്ച ബാങ്ക് ജീവനക്കാര്‍ സ്വയം രക്ഷയ്ക്ക് പോലീസിന്റെ സഹായം തേടി.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ എട്ടു മണിമുതല്‍ ബാങ്കിന് മുന്നിലെ ക്യൂ നോട്ട് നിരോധനത്തിന് പിന്നാലെയുള്ള പതിവ് കാഴ്ചയാണ്. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പ്രഭാത ഭക്ഷണം പോലും ഉപേക്ഷിച്ച് ബാങ്കിലെത്തുന്നുണ്ട്. എന്നാല്‍ ഇവരെ തൃപ്തരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകാത്ത സ്ഥിതിയാണ് ദിനേനെ കൂടി വരുന്നത്. അതിനിടയിലാണ് രാവിലെ ബാങ്കിന് മുന്നില്‍ നാട്ടുകാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം മൂത്തത്. 

Post a Comment

0 Comments

Top Post Ad

Below Post Ad