Type Here to Get Search Results !

Bottom Ad

നോട്ട് വെളുപ്പിക്കല്‍ കേസില്‍ പിടിയിലായവര്‍ക്ക് ജാമ്യം: ഐ.ബി അന്വേഷണം തുടങ്ങി

കാസര്‍കോട് (www.evisionnews.in): അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്‍കി വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘത്തിലെ അറസ്റ്റിലായ അഞ്ചു പേരെ ജാമ്യത്തില്‍ വിട്ടു. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ് കോടതി ജാമ്യത്തില്‍ വിട്ടത്. അതേസമയം, തട്ടിപ്പ് സംഘത്തിന് പണം എത്തിച്ചുവെന്ന് പൊലീസ് സംശയിക്കുന്ന കാഞ്ഞങ്ങാട്ടെ വ്യാപാരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. 

അതിനിടെ സംഭവത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങി. ഐബി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ടൗണ്‍ സ്‌റ്റേഷനിലെത്തി സി.ഐ അബ്ദുല്‍ റഹിമിനോട് കേസിന്റെ ഉള്ളടക്കങ്ങള്‍ ആരാഞ്ഞു. അതേസമയം ആദായ നികുതി വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നോട്ടുകള്‍ ചോര്‍ന്നത് കാഞ്ഞങ്ങാട്ടെ ഒരു ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണെന്നാണ് സംശയം.

ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ ജീവനക്കാരുടെ നീക്കങ്ങള്‍ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചതായി തെളിഞ്ഞ സ്ഥിതിക്ക് കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. വ്യാപാരികള്‍ക്കാണ് പുതിയ പണം നല്‍കിയതെന്ന്് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ പണം ചോര്‍ന്നത് ബാങ്കു ജീവനക്കാര്‍ മുഖേന മാത്രമായിരിക്കില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനു പിന്നില്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിനു പുറം കരാര്‍ എടുത്ത ഏതെങ്കിലും ഏജന്‍സികള്‍ക്കു ബന്ധമുണ്ടാവാമെന്നും അധികൃതര്‍ കരുതുന്നുണ്ട്.


Keywords: Kasaragod-news-case-currency-ib-investigation







Post a Comment

0 Comments

Top Post Ad

Below Post Ad