Type Here to Get Search Results !

Bottom Ad

ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളിലും ഫ്രൂട്ട്‌സ് സ്റ്റാളുകളിലും പരക്കെ റെയ്ഡ്; പഴകിയ ഭക്ഷ്യ സാധനങ്ങളും ജ്യൂസും കണ്ടെത്തി


ചെര്‍ക്കള (www.evisionnews.in): ചെങ്കള പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും ഫ്രൂട്ട്‌സ് സ്റ്റാളുകളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങളും ജ്യൂസും കണ്ടെത്തി. ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ കെ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്തിലെ 16 ഹോട്ടലുകളിലും ഏഴ് ഫ്രൂട്ട്‌സ് സ്റ്റാളുകളിലും നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. നായന്മാര്മൂലയിലെ പ്രമുഖ ബേക്കറിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ പീസുകളും പിടിച്ചവയിൽ പെടും. ഒരു ഫ്രൂട്ട്‌സ് സ്റ്റാളില്‍ നിന്ന് കേടായ ഓറഞ്ച് ജ്യൂസ് കണ്ടെത്തി. എട്ട് ഹോട്ടലുകള്‍ക്കും ഒരു ഫ്രൂട്ട്‌സ് സ്റ്റാളിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad