മംഗളൂരു (www.evisionnews.in): പണമ്പൂരിലെ ന്യൂ മംഗളൂരു പോര്‍ട്ട് ട്രസ്റ്റ് (എന്‍.എം.പി.ടി) കവാടത്തിലെ ഗേറ്റ് തകര്‍ന്നുവീണ് കേന്ദ്രവ്യവസായ സംരക്ഷണ സേനയിലെ ജവാന് കൊല്ലപ്പെട്ടു. വ്യാഴാഴാച രാവിലെയുണ്ടായ അപകടത്തില്‍ സി.ഐ.എസ്.എഫ് സേനാംഗം പുത്തൂരിലെ ഈശ്വരനായക് (54) ആണ് മരിച്ചത്.
ഗേറ്റ് ഘടിപ്പിച്ച കോണ്‍ക്രീറ്റ് തൂണില്‍ നിന്ന് ക്ലാമ്പ് പൊട്ടിയാണ് ഗേറ്റ് ഈശ്വരനായകിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ നായകിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിഐഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ച നായക്. മരണത്തിന് കാരണം പോര്‍ട്ട് ട്രസ്റ്റിന്റെ അനാസ്ഥയാണെന്ന് കാണിച്ച് സഹോദരന് രമേശ് നായക് പനമ്പൂര്‍ പോലീസില്‍ പരാതി നല്കി. ഈശ്വരനായകിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Post a Comment
0 Comments