കാസര്‍കോട് (www.evisionnews.in): പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ യുവതികളെ തൃശൂരില്‍ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ തൃശൂരിലുണ്ടെന്ന് കണ്ടെത്തിയത്. വനിതാപോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ വൈകിട്ടോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരിലെ പ്രഭാകരന്റെ മകള്‍ അളകദേവി (26), രാജപുരം പൂടങ്കല്ലിലെ കരിങ്ങൂല് കല്ലിലെ ബാലകൃഷ്ണന്റെ മകള്‍ ഉഷ (18) എന്നിവരെ കാണാതായത്. വസ്ത്രം കഴുകാനെന്ന് പറഞ്ഞാണ് ഇരുവരും മഹിളാമന്ദിരത്തില്‍ നിന്നുമിറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും തിരിച്ചെത്താത്തതിനാല്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉഷ അളകദേവിയോടൊപ്പം കൊടുങ്ങല്ലൂരിലെ വീട്ടിലുണ്ടെന്ന് വ്യക്തമായത്. കൊടുങ്ങല്ലൂരിലെ വീട്ടില്‍ പോകാനാണ് മഹിളാമന്ദിരത്തില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിയതെന്നും ഉഷയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.
Post a Comment
0 Comments