അഹമദാബാദ് (www.evisionnews.in): നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രധാനമന്ത്രിയുടെ നാട്ടിലെ കാര്‍ഷകര്‍ ശനിയാഴ്ച്ച റോഡ് ഉപരോധിച്ച് തെരുവിലേക്ക്. നോട്ട് നിരോധനത്തിന് പുറമെ സഹകരണ സ്ഥാപനങ്ങള്‍ 500,1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് തടയുകയും ഉപഭോക്താവിന് അക്കൌണ്ടിലെ പണം പിന്‍വലിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തുകയും ചെയ്ത ആര്‍ബിഐ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂറത്തിലെ കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നത്. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ ഉപേക്ഷിക്കും.
ഗുജറാത്തിലെ ജംഗര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്ന് അത്ത്വാലിനസിലെ കളക്ടറേറ്റ് ഓഫീസിലേക്കാണ് മാര്‍ച്ച്. പഞ്ചസാര, പച്ചക്കറി, തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ചുമന്ന് കൊണ്ടായിരിക്കും കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ കാര്‍ഷിക ഉത്പനങ്ങള്‍ കളക്ടര്‍ ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കും. വിളവെടുപ്പ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവാത്തതിനാലാണ് വിളകള്‍ കളക്ടറേറ്റിന് മുമ്പില്‍ തള്ളുന്നത്.
ഗുജറാത്തിലെ കര്‍ഷകര്‍ പ്രധാനമായും സഹകരണ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. കര്‍ഷകര്‍ വിളകള്‍ വില്‍ക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും സഹകരണസംഘങ്ങള്‍ മുഖേനയാണ്. ദക്ഷിണ ഗുജറാത്തില്‍ 22000 ചന്തകളാണ് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനായി പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കൊന്നും ആര്‍ബിഐ നിര്‍ദ്ദേശം മൂലം ഇപ്പോള്‍ പണം ലഭിക്കാതായി. 12 പഞ്ചസാര മില്ലകളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ മൂലം ഒരാഴ്ചയായി ഇവിടുത്തെ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട്. ആര്‍ബിഐ നടപടിമൂലം കര്‍ഷകര്‍ പട്ടിണികിടന്ന് മരിക്കാന്‍ കാരണമാകുമെന്നും കര്‍ഷകതൊഴിലാളി നേതാക്കള്‍ പറയുന്നു.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കര്‍ഷക രോഷം ബിജെപി സര്‍ക്കാരിന് കനത്ത പ്രഹരമാകും. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടന്ന ദളിത് പ്രക്ഷോഭവും പട്ടേല്‍ സംവരണ പ്രക്ഷോഭവും ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
Post a Comment
0 Comments