Type Here to Get Search Results !

Bottom Ad

ഫൈസല്‍ വധം: ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരായ പത്തുപേര്‍ പിടിയില്‍


മലപ്പുറം (www.evisionnews.in): തിരൂരങ്ങാടി കൊടിഞ്ഞിയിലെ ഫൈസലിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ ചോദ്യം ചെയ്യുകയും അടുത്ത ബന്ധുക്കളടക്കം പത്തിലേറെ പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്റ്റു ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് വ്യക്തമായതിന് ശേഷമായിരിക്കും അറസ്റ്റു രേഖപ്പെടുത്തുകയെന്നും കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മലപ്പുറം ഡി.എസ്.പി പ്രദീപ്കുമാര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് വിവരം.

കൊലപാതകത്തില്‍ ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദടക്കം പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഫാറൂഖ് നഗറില്‍ ഫൈസലിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമാണ് ഫൈസല്‍ കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മതംമാറിയതിന്റെ പേരില്‍ മകനെ കൊല്ലുമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നതായി മാതാവ് ഫൈസലിന്റെ മാതാവ് പറഞ്ഞിരുന്നു. ഒരു മാസം മുമ്പ് ജീപ്പിലെത്തിയ സംഘം ഫൈസലിനെ വധിക്കാന്‍ പിന്തുടര്‍ന്നതായി ബന്ധുക്കളും പോലീസിന് മൊഴി നല്‍കിയിരുന്നു.


Keywords: Kasaragod-news-faisal-murder-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad