Type Here to Get Search Results !

Bottom Ad

സിനിമയിൽ ഒന്നിച്ചവർ ജീവിതത്തിലും; കാവ്യക്ക് ദിലീപ് ഇന്ന് മിന്നുകെട്ടും

കൊച്ചി (www.evisionnews.in): സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകും. രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ വെച്ചാണ് വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വീട്ടുകാരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. സംവിധായകനായ രഞ്ജിത്ത്, നാദിര്‍ഷാ, നിര്‍മ്മാതാവ് രഞ്ജിത്ത് രജപുത്ര, നടിമാരായ മേനക, ജോമോള്‍,ചിപ്പി എന്നിവരെല്ലാം വിവാഹചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വിവാഹത്തിന് വേണമെന്നും ദിലീപ് പറഞ്ഞു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം. മകള്‍ മീനാക്ഷിയുടെ പരിപൂര്‍ണ പിന്തുണയും വിവാഹത്തിനുണ്ടെന്ന് ദിലീപ് വ്യക്തമാക്കി.

നേരത്തെ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെന്നോണം വിവാഹവും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുമായി ആയിരുന്നു ദിലീപിന്റെ ആദ്യം വിവാഹം. ഇതില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്.

2014ലാണ് ഇവര്‍ സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2009ലാണ് കാവ്യമാധവനും ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയും തമ്മില്‍ വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന കാവ്യ വിവാഹജീവിതത്തില്‍ നിന്ന് വേര്‍പിരിയുകയും വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. 21 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.


keywords:kerala-kochi-dileep-kavya-marriage

Post a Comment

0 Comments

Top Post Ad

Below Post Ad