Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ യുവാവ് മരിച്ച നിലയില്‍

ഉദുമ (www.evisionnews.in): കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുതിരക്കോട്ടെ കണ്ണന്റെ മകന്‍ ജയകൃഷ്ണനാ (36)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിന്റെ പടിഞ്ഞാറു ഭാഗത്തുളള പ്ലാറ്റ് ഫോമിലാണ് ജയകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് ജയകൃഷ്ണന്റെ സഹോദരന്‍ ട്രെയിന്‍തട്ടി മരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad