ന്യൂഡൽഹി:(www.evisionnews.in) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്കിടെ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയുമായി കേന്ദ്രസർക്കാർ. നാളെ ബാങ്കുകളിൽനിന്ന് പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള അവസരം മുതിർന്ന പൗരന്മാർക്കു മാത്രമായിരിക്കും. മറ്റുള്ളവർക്ക് നാളെ നോട്ടു മാറ്റിക്കൊടുക്കില്ല. ഒരു ദിവസത്തേക്കു മാത്രമാണ് നിയന്ത്രണം. ബാങ്കുകളുടെ അഭ്യർഥനപ്രകാരമാണ് നടപടി.അസാധുവാക്കൽ നടപടിക്കു ശേഷം പഴയ നോട്ടു മാറിയെടുക്കാൻ ബാങ്കുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാറിയെടുക്കാവുന്ന തുകയുടെ പരിധി ആദ്യം വർധിപ്പിച്ചെങ്കിലും പിന്നീടു കുറച്ചതോടെ ജനങ്ങളുടെ ദുരിതം കൂടിയെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ടായിരുന്നു. നീണ്ട വരികളിൽ ഏറെനേരം നിൽക്കാൻ മുതിർന്ന പൗരന്മാരും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നുമുണ്ടായിരുന്നു.
keywords-curency change-control one day-exemption for senior citizens
keywords-curency change-control one day-exemption for senior citizens
Post a Comment
0 Comments