Type Here to Get Search Results !

Bottom Ad

വ്യാജ ക്രെഡിറ്റ് കാര്‍ഡില്‍ പണംതട്ടിപ്പ്: മുംബൈ, ഉപ്പള സ്വദേശികള്‍ പോലീസ് നിരീക്ഷണത്തില്‍, അറസ്റ്റ് ഉടന്‍


കാസര്‍കോട് (wwww.evisionnews.in): അമേരിക്കന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മിച്ച് പണം തട്ടുന്ന ഗൂഢസംഘത്തില്‍പെട്ട മുംബൈ, ഉപ്പള സ്വദേശികള്‍ പോലീസ് നിരീക്ഷണത്തില്‍. ഇവരുടെ ഒളിത്താവളം കണ്ടെത്തിയതായും ഉടന്‍ പിടിയിലാകുമെന്നും ടൗണ്‍ സി.ഐ ഇവിഷനോട് പറഞ്ഞു. മുംബൈ സ്വദേശി സെയ്ഫ്, ഉപ്പള സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലാകാനുള്ളതെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തില്‍ കണ്ണൂര്‍ ചെറുകുന്ന് കൊട്ടിലവളപ്പില്‍ കെ.വി.ബഷീര്‍ (31), കാസര്‍കോട് തളങ്കര കടവത്തു താമസിക്കുന്ന ഹിദായത്ത് നഗര്‍ ചെട്ടുംകുഴി തൗസിഫ് മഹലിലെ മുഹമ്മദ് നജീബ് (24), കണ്ണൂര്‍ ചെറുകുന്ന് കൊട്ടിലവളപ്പിലെ കെ.വി.അബ്ദുല്‍ റഹ്മാന്‍ (30), മുളിയാര്‍ മൂലയടുക്കം എഎം വീട്ടില്‍ എ.എം.മുഹമ്മദ് റിയാസ് (22), മുളിയാര്‍ മൂലയടുക്കം അബ്ദുല്‍ മഹ്‌റൂഫ് ബാസിത്ത് അലി (ബാസിത്ത് 20) എന്നിവരെ കഴിഞ്ഞ ദിവസം കാസര്‍കോട് സിഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍ എന്നിവ സൈ്വപ് മെഷീന്‍ ഉപയോഗിച്ചു വ്യാജ ക്രെഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തി ജ്വല്ലറി ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു വിലകൂടിയ സാധങ്ങള്‍ വാങ്ങിയാണ് തട്ടിപ്പു നടത്തുന്നത്.

സംഘത്തില്‍ നിന്നു 67 ക്രെഡിറ്റ് കാര്‍ഡുകള്‍, ഏഴു മൊബൈല്‍ഫോണുകള്‍, ടാബ്, ലാപ്‌ടോപ്, സൈ്വപ് മെഷീന്‍ എന്നിവയും രണ്ടു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തു. അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലിരുന്നു തദ്ദേശീയരായ വന്‍കിടക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ഓണ്‍ലൈന്‍ വഴി ചോര്‍ത്തി നല്‍കുന്നത് ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘം കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്ക് എത്തിയതായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു ലഭിച്ച രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടുന്നത്.

ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താത്ത വ്യാജ ക്രെഡിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.അജിത്ത്കുമാര്‍, എസ്‌ഐ പി.രത്‌നാകരന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, ദിലീഷ്, വിനോദ്, ഷിജിത്ത്, തോമസ്, രാജേഷ്, വിജയന്‍, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad