Type Here to Get Search Results !

Bottom Ad

നോട്ട് നിരോധന തീരുമാനത്തില്‍ പത്രം നടത്തിയ സര്‍വെ മോദിക്കെതിരെ: റിപ്പോര്‍ട്ട് പൂഴ്ത്തി


ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്ത ഒരു പ്രമുഖ പത്രത്തിന്റെ സര്‍വ്വേ പൂഴ്ത്തിയതായി ആക്ഷേപം. നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പലരും വോട്ട് ചെയ്തിരുന്നുവെങ്കിലും സര്‍വ്വേയുടെ ഫലം പുറത്ത് വിടാന്‍ പത്രം ഇതുവരെ തയാറായിട്ടില്ല. സര്‍വ്വേയില്‍ ഭൂരിഭാഗവും മോദിക്കെതിരെ വോട്ട് ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പൂഴ്ത്തി പത്രം വിശ്വാസ്യത കളഞ്ഞത്.

പത്രത്തിന്റെ വെബ്സൈറ്റില്‍ അവസാനമായി വോട്ടു രേഖപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പൂര്‍ണ്ണമായി എതിര്‍ക്കുന്നവര്‍ 56 ശതമാനവും തീരുമാനം നല്ലത് എന്നാല്‍ നടപ്പിലാക്കിയത് മോശം എന്ന് രേഖപ്പെടുത്തിയവര്‍ 15 ശതമാനമായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തവര്‍ 29 ശതമാനം മാത്രമായിരുന്നു. നോട്ട് നിരോധനത്തില്‍ മോദിക്കനുകൂലമാണ് ജനങ്ങളെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനെതിരാണ് ഈ കണക്കുകള്‍. പ്രധാനമന്ത്രി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും പിന്തുണച്ചു എന്നായിരുന്നു മോദി ഭക്തരുടെ അവകാശവാദം. എന്നാല്‍ ഇതേ അഭിപ്രായത്തില്‍ പത്രം നടത്തിയ സര്‍വ്വേയിലെ കണക്കുകള്‍ മറിച്ചായി. ഇതോടെയാണ് സര്‍വ്വേ പൂഴ്ത്തിയതെന്നാണ് ആക്ഷേപം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad