Type Here to Get Search Results !

Bottom Ad

പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം: നാലുപ്രതികള്‍ക്ക് നാലേമുക്കാല്‍ വര്‍ഷം തടവുശിക്ഷ


കാഞ്ഞങ്ങാട് (www.evisionnews.in): അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി ബഹളം വെക്കുകയും കല്ലേറുനടത്തുകയും പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ നാലുപ്രതികള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം നാലേമുക്കാല്‍വര്‍ഷം വീതം തടവുശിക്ഷ.

ബേക്കല്‍ കോട്ടിക്കുളത്തെ കൃഷ്ണന്റെ മകന്‍ വിനയകുമാര്‍(45), മാളികവളപ്പില്‍ കൃഷ്ണന്റെ മകന്‍ സജിത്കൃഷ്ണന്‍(31), കോട്ടിക്കുളം ബീച്ച് റോഡിലെ ഗിരീശന്റെ മകന്‍ ഹിതേഷ്(29), അമ്പുക്കന്‍ വെളിച്ചപ്പാടിന്റെ മകന്‍ കുട്ട്യന്‍(54) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) തടവിന് ശിക്ഷിച്ചത്.

കേസിലെ രണ്ട്, മൂന്ന്, ആറ് പ്രതികള്‍ ഒളിവിലായതിനാല്‍ ഇവര്‍ക്കെതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

2011 ജനുവരി 16 ന് രാത്രി കോട്ടിക്കുളം കടപ്പുറത്തുണ്ടായ വര്‍ഗ്ഗീയസംഘര്‍ഷകേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി വിനയകുമാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറോളം പേര്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തുകയും കല്ലേറുനടത്തി കാസിം എന്ന പോലീസുകാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന സംഭവത്തിലാണ് എസ്.ഐ ആയിരുന്ന പ്രേംസദന്റെ പരാതിയില്‍ അതിക്രമിച്ചുകയറല്‍, പോലീസിന്റെ ആജ്ഞലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് ജിസ്റ്റര്‍ ചെയ്തത്. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറിയവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് തിരിച്ചോടിച്ചത്.

keywords:kasaragod-kanhangad-police-station-attack-case-court-verdict




Post a Comment

0 Comments

Top Post Ad

Below Post Ad