Type Here to Get Search Results !

Bottom Ad

നോട്ടു അസാധുവാക്കല്‍: കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി


ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad