കാസര്‍കോട് (www.evisionnews.in): ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി ഇന്ന് വൈകിട്ട് കാസര്‍കോട്ട് നടക്കും. രാവിലെ സമ്മേളന നഗരിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെങ്കള അബ്ദുല്‍ ഖാദര്‍ ഫൈസി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി.ഹാരിസ് ദാരിമി ബെദിര, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഇര്‍ഷാദ് ഹുദവി ബെദിര, മുഹമ്മദ് കുഞ്ഞി തുരുത്തി, റശീദ് മൗലവി, സലാം പള്ളങ്കോട്, റശീദ് മൗലവി ചാലക്കുന്ന്, രിഫാഈ, സമദ് മൗലവി ഉളിയത്തടുക്ക സംബന്ധിച്ചു.
വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം തയലങ്ങാടിയില്‍ നിന്നാരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്റ് മാക്ക് കണ്‍സ്ട്രക്ക്ഷന്‍ ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെ പോഷക അനുബന്ധ സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കളും ജില്ലയിലെ ഖാസിമാരും വിവിധ ജനപ്രതിനിധികളും പ്രസംഗിക്കും.
പരിപാടിക്ക് പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ തയലങ്ങാടിയില്‍ ആളെ ഇറക്കി പുതിയ ബസ്റ്റാന്റ്് പരിസരത്ത് പാര്‍ക്ക് ചെയ്യണമെന്നും തികച്ചും സമാധാനപരവും ജനാതിപത്യപരവുമായി നടത്തുന്ന റാലിയില്‍ സംഘാടകര്‍ വിതരണം ചെയ്യുന്ന മുദ്രവാക്യങ്ങള്‍ മാത്രമെ വിളിക്കാന്‍ പാടുള്ളുമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവിയും ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാറും അറിയിച്ചു.
keywords:kasaragod-samastha-sheriyath-civil-code
Post a Comment
0 Comments