Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ മദ്രസ വിട്ട് വരികയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം


ബദിയടുക്ക:(www.evisionnews.in) ബദിയടുക്കയിൽ മദ്രസ വിട്ട് വരികയായിരുന്ന തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ബദിയടുക്ക കുനില്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ലിന്‍ലാദി (10) നെയാണ്  മദ്രസ വിട്ട് വരുന്നതിനിടെ  ഓംനി വാനിലെത്തിയ സംഘം  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. രാവിലെ ഒമ്പത് മണിയോടെ പെര്‍ഡാല പാലത്തിന് സമീപംവെച്ചാണ്  കുട്ടിയെ തുട്ടികൊണ്ടുപോകാന്‍    ശ്രമം നടന്നത്. ബന്തിയോടും മഞ്ചേശ്വരത്തും കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നാലെയാണ്  ബദിയടുക്കയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് . വ്യാഴാഴ്ച . ബദിയടുക്ക കുനില്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ലിന്‍ലാദി (10) നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മദ്രസവിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓംനിവാന്‍ കുട്ടിയുടെ അരികിലൂടെ കടന്നുപോയിരുന്നു. കുറച്ചുദൂരം പോയ ഓംനിവാന്‍ നിര്‍ത്തുകയും റിവേഴ്‌സ് ഗിയറിട്ടുവന്ന് കുട്ടിയുടെ അടുത്ത് നിര്‍ത്തുകയും വാനിനകത്തേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിപെട്ടെന്നുതന്നെ കുതറിയോടി വിവരം വീട്ടിലറിയിക്കുകയായിരുന്നു.. പിന്നീട് കുട്ടിയുടെ  ഉപ്പുപ്പ ബദിയടുക്ക പോലീസിൽ  പരാതി നൽകി. കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. ബന്തിയോടും മഞ്ചേശ്വരത്തും കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നാലെയാണ്  ബദിയടുക്കയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. മഞ്ചേശ്വരത്തും ബന്തിയോടുമുണ്ടായ തട്ടികൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍ മണല്‍ മാഫിയാ സംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് പെര്‍ഡാലയിലും തട്ടിക്കൊണ്ടുപോകല്‍ശ്രമം അരങ്ങേറിയത്. ഒരാഴ്ച മുമ്പ് ബദിയടുക്ക പിലാങ്കട്ടയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ പിന്നീട് സ്‌കൂളിന് സമീപം ഇറക്കിവിട്ടു. സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെര്‍ക്കള കെട്ടുംകല്ലിലെ മൊയ്തീനെ (33) പോലീസ് അറസ്റ്റുചെയ്തിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പെരുകിയതോടെ രക്ഷിതാക്കള്‍ ഭീതിയോടെയാണ് കഴിയുന്നത്.സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തി വരുന്നത്.






keywords-badiyadukka- attempt to abduct a child

Post a Comment

0 Comments

Top Post Ad

Below Post Ad