Type Here to Get Search Results !

Bottom Ad

സാമ്പത്തിക കൊള്ളക്ക് മോദി കൂട്ടുനില്‍ക്കുന്നു: ചെര്‍ക്കളം അബ്ദുള്ള


കാസര്‍കോട് (www.evisionnews.in): രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍കിട കുത്തകകള്‍ക്ക് രാഷ്ട്രസമ്പത്ത് കൊള്ളയടിക്കാനുളള സൗകര്യം സൃഷ്ടിച്ച് കൊടുക്കുകയാണെന്ന് യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. രാജ്യ രക്ഷക്ക് വേണ്ടി ചിലതൊക്കെ സഹിക്കണമെന്നാണ് മോദിയും കൂട്ടരും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് നാടിനെ തള്ളിവിട്ട മോദി ഈ പ്രതിസന്ധി മറികടക്കാനുള്ള കുതന്ത്രമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. 

ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവന്റെ പണവും ഒരു രൂപ പോലും പലിശ നല്‍കാതെ രണ്ടു മാസത്തേക്ക് സ്വന്തമാക്കാനുള്ള നിര്‍ബന്ധ സമാഹരണം മാത്രമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു വിനിമയവും സാധാരണക്കാര്‍ക്കിടയില്‍ നടത്താതിരിക്കാനാണ് 500 രൂപ നോട്ടിന്റെ വിനിമയം വെച്ച് താമസിപ്പിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്ക് കടംകൊടുക്കാനാണ് പുതിയ പുറപ്പാട്. ധൃതിപിടിച്ചുള്ള 7000 കോടിയുടെ കടം എഴുതിത്തള്ളല്‍ ഇതിന്റെ ഭാഗമാണെന്നും ചെര്‍ക്കളം പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad