കാഞ്ഞങ്ങാട്(www.evisionnews.in): മുന്നൊരുക്കങ്ങളില്ലാതെ നോട്ട് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവുങ്കാലില്‍ നടത്തിയ ദേശീയപാത ഉപരോധത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംഘര്‍ഷം. കാഞ്ഞങ്ങാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ രാവിലെ ഒമ്പതരക്കാണ് ഹൈവെ ഉപരോധിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. ശ്രീജിത്ത് മാടക്കാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ സംഘടിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ റോഡരികിലൂടെ വാഹനങ്ങളെ കടത്തിവിട്ട് സമരം പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും കൈയ്യാങ്കളിയുടെ വക്കിലുമെത്തി. ഇതിനിടയില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം കൂക്കിവിളിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായ പൊലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കുകയായിരുന്നു. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെര്‍ക്കള, പൊയിനാച്ചി എന്നിവിടങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധ സമരം നടത്തി. ചെര്‍ക്കളയില്‍ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍ കെ.കെ പുറം അധ്യക്ഷത വഹിച്ചു. കെ. വാരിജാക്ഷന്‍, പുരുഷോത്തമന്‍ നായര്‍, ഉസ്മാന്‍ അണങ്കൂര്‍, അഹമ്മദ് ചേരൂര്‍, ഫിറോസ് അണങ്കൂര്‍, ജയപ്രകാശ്, സഫൂറ, അഷ്‌റഫലി പ്രസംഗിച്ചു. ചട്ടഞ്ചാലില്‍ ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
keywords:mavungal-road-youth congrass-bjp
Post a Comment
0 Comments