മുംബൈ (www.evisionnews.in): നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ പന്‍വേല്‍ എപിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. ആകെയുള്ള 17 സീറ്റില്‍ 15ഉം നേടി കര്‍ഷക പാര്‍ട്ടിയായ പെസന്റ്സ് ആന്‍ഡ് വര്‍കേഴ്സ് പാര്‍ട്ടി (പിഡബ്യൂപി) വന്‍ മുന്നേറ്റം കുറിച്ചു.
1000, 500 നോട്ടുകള്‍ പിന്‍വലിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരമാണ് ബിജെപിയ്ക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ സുപ്രധാന കാര്‍ഷിക സ്ഥാപനമാണ് എപിഎംസി. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഓരോ സീറ്റ് വീതം നേടി. 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിന് എപിഎംസിയില്‍ സീറ്റ് ലഭിക്കുന്നത്.
ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ പിഡബ്യൂപി പ്രവര്‍ത്തകരും ബിജെപിക്കാരും തമ്മില്‍ ഏറ്റുമുട്ടി. നോട്ട് നിരോധനം മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
Post a Comment
0 Comments