Type Here to Get Search Results !

Bottom Ad

ബിരിയാണി മാണിയാട്ടെ അരങ്ങില്‍ നാളെ നാടകമായെത്തും


തൃക്കരിപ്പൂര്‍ (www.evisionnews.in): വിശപ്പിന്റെ മതവും ജാതിയും ചര്‍ച്ചചെയ്ത ശ്രദ്ധേയമലയാള ചെറുകഥയായ ബിരിയാണി നാടകമാകുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തവും അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമായ കഥ മാണിയാട്ട് കോറസ് കലാസമിതിയാണ് അരങ്ങിലെത്തിക്കുന്നത്.

കോറസ് കലാസമിതി സംഘടിപ്പിക്കുന്ന എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ സമാപനദിവാസമായ ചൊവ്വാഴ്ചയാണ് ബിരിയാണി അരങ്ങിലെത്തുന്നത്. സമ്പന്നര്‍ വാഴുന്ന രാജ്യത്ത് ഭരണാധികാരികള്‍ക്ക് കാണാന്‍ കഴിയാത്ത ദരിദ്രരുടെ എണ്ണം കുന്നുകൂടുകയും അവരുടെ പട്ടിണിക്ക് എവിടെയും ഒരേയവസ്ഥയാണെന്നും കഥ ചര്‍ച്ചചെയ്യുന്നു. 

മൂന്ന് വേദികളിലായി അവതരിപ്പിക്കുന്ന നാടകം സമൂഹത്തിന്റെ മൂന്ന് തലങ്ങളെയാണ് കാണിക്കുന്നത്. രണ്ട് ചെറിയ വേദികളില്‍ കല്യാണ മണ്ഡപവും ഗ്രാമീണ ചന്തയും ഒരുക്കുന്നു. സുരഭി ഈയ്യക്കാടാണ് നാടകാവിഷ്‌കാരവും സംവിധാനവും. കലാസമിതി പ്രവര്‍ത്തകരായ അനൂപ്കുമാര്‍, റിലീഷ്, നിഖില്‍, തമ്പാന്‍ കീനേരി, അശ്വതി, റെനൂപ്, ജയദേവന്‍, സംവൃത, ഗോകുല്‍, സുബിത്ത്, ജിതിന്‍, അഭിനാഥ്, അഭിനന്ദ്, അമല്‍ എന്നിവര്‍ വേഷമിടുന്നു. ഗിരീഷ് കുമാര്‍ പുഞ്ചക്കാട്, ബിജു വെള്ളച്ചാല്‍, ഭരതന്‍ പിലിക്കോട് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad