ബദിയടുക്ക (www.evisionnews.in): നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘടനയുടെ 12-ാം വാര്‍ഷികവും മതപ്രഭാഷണവും നവംബര്‍ 29, 30 ഡിസംബര്‍ ഒന്ന് തിയതികളില്‍ മര്‍ഹും കരിമ്പില ജമാല്‍ നഗറില്‍ ബദിയടുക്ക പെട്രോള്‍ പമ്പ് പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് സി.എ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ബി.എച്ച് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റഹ്മാന്‍ സഅദി ഓണക്കാട് മുഖ്യപ്രഭാഷണം നടത്തും.
30ന് ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനവും ഉസ്താദ് അബൂഫിദ അന്‍സാരി മുഖ്യപ്രഭാഷണവും നടത്തും. ഒന്നിന് നടക്കുന്ന സമാപന പരിപാടി ജുനൈദ് അംജദി ആദൂര്‍ ഉദ്ഘാടനം ചെയ്യും. നുസ്രത്ത് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍ അധ്യക്ഷതവഹിക്കും. ഖലീല്‍ ഹുദവി ഉബ്രങ്കള മുഖ്യപ്രഭാഷണം നടത്തും. കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് നജീമുദ്ധീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി യമാനി അല്‍ ഖാദിരി നേതൃത്വം നല്‍കും. സംഘടന നല്‍കുന്ന പ്രഥമ ബി.എച്ച് അബ്ദുല്ല കുഞ്ഞി അവാര്‍ഡ് ആസിഫ് ഗുണാജെക്ക് നല്‍കും.
ബദിയടുക്ക റെയ്ഞ്ചിലെ ഏഴാംതരം പൊതുപരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിക്കും ബദിയടുക്ക നൂറുല്‍ ഹുദാ മദ്‌റസയിലെ 5,7,10 ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനം നല്‍കും. പത്രസമ്മേളനത്തില്‍ അന്‍വര്‍ ഓസോണ്‍, ഇഖ്ബാല്‍ ഫുഡ്മാജിക്, ഹനീഫ് കാര്‍ബാര്‍, ശരീഫ് കുളൂര്‍ ഷഫീഖ് കാര്‍ബാര്‍, റിയാസ്, റഫീക്ക് ഡിംപിള്‍ സംബന്ധിച്ചു.
Post a Comment
0 Comments