Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ സദാചാര ഗുണ്ടാ ആക്രമണം: സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു


ബദിയടുക്ക (www.evisionnews.in): ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും സഹോദരിയേയും തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടകളുടെ അക്രമണം. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ബാറടുക്കയില്‍ വെച്ചാണ് സദാചാര ഗുണ്ടകളുടെ അക്രമം നടന്നത്. സംഭവത്തില്‍ അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥിന്റെ പരാതിയില്‍ രൂപേഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. 

അതിനിടെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അതേസമയം പ്രതികളെ ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ ഒരു കടയില്‍ ഒളുപ്പിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് ബുധനാഴ്ച രാവിലെ 10.30 മണിയോടെ സി പി എം പ്രവര്‍ത്തകര്‍ കടയ്ക്കുമുന്നില്‍ സംഘടിക്കുകയും ബി ജെ പി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 

സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് കൂട്ടംകൂടിനിന്നവരെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് പ്രതികളെ സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. സി പി എം ലോക്കല്‍ സെക്രട്ടറി പ്രകാശ് അമ്മണ്ണായ, രവീന്ദ്രന്‍ മധൂര്‍, ജഗനാഥ ഷെട്ടി, പൈക്ക ഭാസ്‌ക്കരന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad