Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയിലെ സദാചാര ഗുണ്ടാ ആക്രമണം: വധശ്രമത്തിന് കേസ്, പ്രതികള്‍ക്ക് വേണ്ടി പരക്കെ റെയ്ഡ്

ചെര്‍ക്കള (www.evisionnews.in): ബി.എഡ് സെന്റര്‍ വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ അക്രമിച്ച പ്രതികള്‍ ഒളിവില്‍ പോയതായി വിദ്യാനഗര്‍ പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് ചെര്‍ക്കള ടൗണിലെ ജ്യൂസ് സെന്ററില്‍ സദാചാര ഗുണ്ടകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. അന്യ മതസ്ഥനായ വിദ്യാര്‍ത്ഥിക്കൊപ്പം വിദ്യാര്‍ത്ഥിനികളെയും കണ്ടതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. അക്രമത്തില്‍ സൈനബ് ബി.എഡ് സെന്ററിലെ സ്റ്റുഡന്‍സ് കൗണ്‍സിലറും എസ്.എഫ്.ഐ നേതാവുമായ പൃഥ്വിരാജിനാണ് പരിക്കേറ്റത്. കുപ്പി ഗ്ലാസ് കൊണ്ട് പൃഥ്വിരാജിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചെര്‍ക്കളയിലെ മുള്ളു ഹാരിസ്, ചട്ട ഫൈസല്‍, ജാഫര്‍ എന്നിവരാണ് കേസിലെ പ്രതികളെന്നും ഇവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നും വിദ്യാനഗര്‍ സി.ഐ ബാബുപെരിയങ്ങത്ത് ഇവിഷനോട് പറഞ്ഞു. മൂവര്‍ക്കുമെതിരെ വധശ്രമത്തിനും സദാചാര ഗുണ്ടായിസത്തിനും കേസെടുത്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍. ഒരാളെ നല്ല നടപ്പിന് ശിക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ഇവരുടെ വീടുകളില്‍ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

അക്രമത്തില്‍ പരിക്കേറ്റ പൃഥ്വിരാജ് പുത്തിഗെ അംഗഡിമുഗര്‍ സ്വദേശിയാണ്. ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി കൂടിയാണ് പൃഥ്വിരാജ്.


Keywords: Kasaragod-news-cherkala-attack-student

Post a Comment

0 Comments

Top Post Ad

Below Post Ad