കാസര്‍കോട് (www.evisionnews.in): ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. ഓട്ടം പോവുകയായിരുന്ന ഓട്ടോ ഡ്രൈവറെ കാറിലെത്തിയ സംഘം തല്ലിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള, ഹിദായത്ത് നഗറിലെ മുഹമ്മദിന്റെ മകന്‍ നിസാറാ (24) ആണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. ഓട്ടം പോവുകയായിരുന്ന നിസാറിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം മണ്ണംകുഴിയില്‍ വച്ച് തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പുവടി കൊണ്ടും മറ്റും അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ പിന്നീട് ഇതുവഴിയെത്തിയവരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതായി പോലീസ് പറഞ്ഞു. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന നിസാറിനോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
keywords:kasaragod-hidayath-nagar-rowdies-attacked-auto-driver
Post a Comment
0 Comments