Type Here to Get Search Results !

Bottom Ad

എ.ടി.എമ്മുകള്‍ കാലിയാക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍: ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന വരെ പരിഹസിച്ചും ആര്‍.എസ്.എസ് നേതാവിന്റെ ട്വീറ്റ്


കൊച്ചി (www.evisionnews.in): സംസ്ഥാനത്തെ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പലര്‍ക്കും പണം ലഭിക്കാതെ മടങ്ങേണ്ടി വരുന്നതിന് കാരണം കമ്മ്യൂണിസ്റ്റുകാരാണെന്ന് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. ' അഞ്ചും ആറും കാര്‍ഡും പോക്കറ്റിലിട്ട് കണ്ട എ.ടി.എമ്മെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ കാലിയാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.

പൊതുജനങ്ങള്‍ ബാങ്കിനും എ.ടി.എമ്മിനും മുമ്പില്‍ ക്യൂ നില്‍ക്കാനുള്ള കാരണം തോമസ് ഐസക്കാണെന്നുള്ള വിചിത്രമായ ഒരു കണ്ടെത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. 'തോമസ് ഐസക്കും ചാനലുകളും ചേര്‍ന്ന് ആളുകളെ ഭീഷണിപ്പെടുത്തി എ.ടി.എമ്മിലേക്ക് ഓടിക്കുകയായിരുന്നു' എന്നാണ് മോഹന്‍ദാസ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്.

'എ.ടി.എമ്മില്ലാത്ത, ബാങ്ക് രണ്ടു മണിവരെ മാത്രം പ്രവര്‍ത്തിക്കുന്ന ആ കാലം നമ്മള്‍ എന്ത് ചെയ്തു? തൂങ്ങി ചത്തോ?. ഇല്ലല്ലോ?'എന്നും അദ്ദേഹം ട്വീറ്റില്‍ ചോദിക്കുന്നു. ബാങ്കിനും എ.ടി.എമ്മിനും മുമ്പില്‍ ക്യൂ നില്‍ക്കുന്ന പലരും തളര്‍ന്നുവീഴുന്നതിനെയും മോഹന്‍ദാസ് പരിഹസിക്കുന്നുണ്ട്. 'കള്ളുകട, റെയില്‍വേ സ്റ്റേഷന്‍, സിനിമ തിയ്യേറ്റര്‍, റേഷന്‍ കാര്‍ഡ് വോട്ട് ഇതൊന്നും ക്യൂ അല്ലേ? എ.ടി.എമ്മിനു മുമ്പില്‍ മാത്രം ബോധക്കേട് വരുന്നതോ വരുത്തുന്നതോ?' എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad