Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ അറസ്റ്റില്‍

പയ്യന്നൂര്‍ (www.evisionnews.in): അബോധാവസ്ഥയില്‍ കിടക്കയില്‍ മൂത്രമൊഴിച്ച അവശയായ അമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകള്‍ അറസ്റ്റില്‍. പയ്യന്നൂരില്‍ 75 വയസുകാരിയായ കാര്‍ത്ത്യായനിയാണ് മകള്‍ ചന്ദ്രമതിയുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് ചന്ദ്രമതിക്കെതിരെയുള്ള കേസ്. ചന്ദ്രമതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്പി അറിയിച്ചു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൂലു ഉപയോഗിച്ചും കൈ കൊണ്ടുമാണ് മകള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മറ്റു മക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവംബര്‍ 24ന് ചിത്രീകരിച്ച വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. അതേസമയം കുടുംബ വഴക്കിനെത്തുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ചന്ദ്രമതിയുടെ വാദം.


Keywords: Kannur-news-daughter-arrest-attack-mother
Tags

Post a Comment

0 Comments

Top Post Ad

Below Post Ad