കാസർകോട്: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടർന്ന് ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിന് അക്ഷയ കിയോസ്‌ക് പ്രധാനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നട ചടങ്ങില്‍ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ )ഡോ. പി കെ ജയശ്രീ, എന്‍ ഐ സി ജില്ലാ ഓഫീസര്‍ കെ രാജന്‍, കാസര്‍കോട് എസ് പി സി ഷബീര്‍ ടി എ എിവര്‍ സംബന്ധിച്ചു. പുതിയ ബസ് സ്റ്റാന്റില്‍ കാസര്‍കോട് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുളള അക്ഷയ കിയോസ്‌കില്‍ നിന്ന് പണം പിന്‍വലിക്കാം. എ ടി എം കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുന്നത്. പ്രതിദിനം 50,000രൂപയാണ് ഒരു കിയോസ്‌കിന് അനുവദിച്ചിട്ടുളളത്. ഒരാള്‍ക്ക് 2000 രൂപ വരെ പിന്‍വലിക്കാം. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാനും സാധിക്കും. എസ് ബി ഐ യുടെ പുതിയ അക്കൗണ്ട് ആരംഭിക്കാനും കഴിയും. ജില്ലയില്‍ എട്ട് കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
keywords:kasaragod-district-akshaya-kiosk-inuaguration
Post a Comment
0 Comments