Type Here to Get Search Results !

Bottom Ad

ബളവന്തടുക്ക വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം; കൊയ്ത്തുത്സവം നടത്തി

അഡൂര്‍:(www.evisionnews.in) ബളവന്തടുക്ക ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൃഷിയിറക്കിയ കൂട്ടായ്മയ്ക്ക് നിറ കതിരിന്റെ നൂറ് മേനി നല്‍കി കുലവന്റെ കടാക്ഷം. വരുന്ന മാര്‍ച്ച് 21, 22, 23 തിയ്യതികളിലായി നടക്കുന്ന ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങിനായി ദേവസ്ഥാന കമ്മറ്റിയും നാട്ടുകാരും കൈകോര്‍ത്ത് ദേവസ്ഥാനത്തിന് മുന്നിലുള്ള അരയേക്കറോളം വരുന്ന പാടത്തില്‍ നടത്തിയ നെല്‍ കൃഷിയിലാണ് നിറ കതിരിന്റെ സമൃദ്ധി വിളഞ്ഞത്. വ്യാഴാഴ്ച്ച രാവിലെ കൊയ്ത്തുത്സവം നടത്തി തെയ്യംകെട്ടിന്റെ വരവറിയിച്ചു.

കൂവം അളക്കാനുള്ള നെല്ല് പണം കൊടുത്താല്‍ പോലും ലഭ്യമാകാന്‍ പ്രയാസമായ കാലത്ത് ദേവന്മാര്‍ക്കുള്ള നെല്ല് വിളയിച്ചെടുത്താലോ എന്ന ആശയം ഉദിക്കുകയും പിന്നീട് അങ്ങോട്ട് കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയുമായിരുന്നു. അങ്ങനെ കണ്‍മുന്നിലെ കതിരുകള്‍ കുലവന് കാണിക്കയായി മാറി. കൃഷിയും കന്നുകാലിവളര്‍ത്തലും പരസ്പരം പൂരകങ്ങളായിരുന്ന ഒരു പ്രാചീന ഗോത്രസമൂഹത്തിന്റെ പ്രതീകമാണ് തെയ്യംകെട്ട് മഹോത്സവം എന്നു തെളിയിക്കുക കൂടിയായിരുന്നു ഇവര്‍. കൊയ്ത്തുത്സവം നാടിന്റെ മാനവോത്സവമാക്കി ഇവര്‍ വയനാട്ടുകുലവന്റേയും പരിവാര ദേവഗണങ്ങളുടേയും വരവ് വിളമ്പരം ചെയ്തു. വിത്തിറക്കിയവര്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന് ഈ നെല്ലുപയോഗിച്ച് ഫെബ്രുവരി 15ന് മഹോത്സവത്തിന് കൂവം അളക്കും.

മുഖ്യ രക്ഷാധികാരിയും, ആഘോഷ കമ്മറ്റി ട്രഷററുമായ ഗോപാല കൃഷ്ണ ഹെബ്ബാര്‍ അവര്‍കളുടെ നേതൃത്വത്തില്‍ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ ഹാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു, കാറഡുക്ക ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ രത്തന്‍ കുമാര്‍ നായ്ക്ക്, വര്‍ക്കിംഗ് ചെയര്‍മാന്‍ നന്ദകുമാര്‍ പാണ്ടിവയല്‍, ജനറല്‍ കണ്‍വീനര്‍ എ.സി.രാമുഞ്ഞി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വത്സല. ആഘോഷ കമ്മറ്റിയുടെ മുഖ്യ ഉപദേഷ്ടാക്കളായ ചിരുകണ്ടന്‍ പാറക്കടവ്, ഗോപാലന്‍ മണിയാണി, മേഘലാ കമ്മറ്റി അംഗങ്ങളായ പി.വി.കുമാരന്‍, ബാലന്‍ കടുമന, ദേവസ്ഥാന കമ്മറ്റി പ്രസിഡണ്ട് ബി.സ്.വിശ്വനാഥ്,സെക്രട്ടറി ഇ.രാഘവന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. കൃഷിപ്പണിക്കായി ആളെ കിട്ടാത്ത സാഹചര്യത്തില്‍ പാടങ്ങള്‍ തരിശു നിലമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ കൊയ്യാനും കറ്റ കെട്ടാനുമൊക്കെ സ്ത്രീകളും, പുരുഷന്‍മാരും ഒന്നടങ്കം മത്സരിച്ചു പ്രവര്‍ത്തിച്ചു. അഡൂര്‍ പതിക്കാലടുക്കം ക്ഷേത്ര പരിധിയില്‍പ്പെടുന്നതാണ് ബളവന്തടുക്ക ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനം. ഉത്സവത്തിലൂടെ ആചാരാനുഷ്ടാനങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അതിനെ അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്‌കൃതിയേയും തിരിച്ചു പിടിച്ച് അവസരമാക്കാനുള്ള ചിന്തയും തീരുമാനവും തന്നെയാണ് ഇവരെ ഈ ഉദ്ധ്യമത്തിലേക്ക് നയിച്ചത്.





keywords-adoor-balavanthadukka-vayanattukulavan-koythulsava

Post a Comment

0 Comments

Top Post Ad

Below Post Ad