Type Here to Get Search Results !

Bottom Ad

ജില്ലയിലെ റോഡപകടങ്ങള്‍ തടയാന്‍ ഇനി ട്രാഫിക് ക്രമീകരണസമിതി

കാസര്‍കോട് :(www.evisionnews.in) റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ട്രാഫിക് ക്രമീകരണസമിതി രൂപീകരിക്കുന്നതിനുളള പ്രഥമ യോഗം ഡിസംബര്‍ 15 നകം വിളിച്ച് ചേര്‍ക്കുവാന്‍ തീരുമാനിച്ചതായി ആര്‍ ടി ഒ അറിയിച്ചു. ട്രാഫിക് ക്രമീകരണ സമിതിയില്‍ ബന്ധപ്പെട്ട പഞ്ചായത്ത്, മുന്‍സിപാലിറ്റി തലവന്‍ അധ്യക്ഷനായിരിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും.

പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നവരുടെ ശ്രദ്ധ തിരിക്കാനോ അവര്‍ക്ക് അപകടകരമാകാനോ സാധ്യതയുളള രീതിയില്‍ ഏതെങ്കിലും വസ്തുവില്‍ കാണപ്പെടുന്ന കമാനം, തോരണം, ബാനര്‍, ഹോര്‍ഡിംഗുകള്‍, അടയാളങ്ങള്‍, പ്രതിരൂപങ്ങള്‍, ലൈറ്റ് ഉപയോഗിച്ചുളള പ്രദര്‍ശനങ്ങള്‍, നിര്‍മ്മാണ പ്രവൃത്തി, കച്ചവടം, വെല്‍ഡിംഗ്, അന്തരീക്ഷ മലിനീകരണം, ശബ്ദശല്യം, പാറപൊട്ടിക്കല്‍, ഖനനം, പടക്കംപൊട്ടിക്കല്‍, പട്ടം പറപ്പിക്കല്‍, കരിമരുന്നു പ്രയോഗം എന്നിവ ക്രമീകരിക്കുകയും ആവശ്യമെങ്കില്‍ നീക്കം ചെയ്യുകയും ചെയ്യുന്നതിന് സമിതി നിര്‍ദ്ദേശം നല്‍കും. തെരുവുകളിലൂടെ തടി, കഴ, ഏണി, ഇരുമ്പുപാളി, ബീമുകള്‍, ദണ്ഡുകള്‍, ബോയിലറുകള്‍, കമ്പി, മണ്ണ്, കൈകാര്യം ചെയ്യാന്‍ പ്രയാസമുളള മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നതിന്റെ വിധവും രീതിയും ക്രമീകരിക്കും. റോഡ് ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുന്ന സ്‌ഫോടക വസ്തുക്കളോ അല്ലെങ്കില്‍ ഹാനികരമായ രാസവസ്തുക്കളോ പൊതുസ്ഥലങ്ങളിലൂടെ കൊണ്ടുപോകുന്നത് ക്രമീകരിക്കുക. നിലംപതിക്കാന്‍ പോകുന്ന കെട്ടിടങ്ങളില്‍ നിന്നോ മറ്റു കാരണങ്ങളാലോ ഉളള അപകടം ഉണ്ടാകുമെന്ന് ന്യായമായ ബോധ്യമുളള സാഹചര്യങ്ങളില്‍ ചില തെരുവുകള്‍ അടച്ചിടുകയോ ചില സ്ഥലങ്ങളിലേക്ക് ആരും പ്രവേശിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുകയോ ചെയ്യുക. റോഡരികില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിലേക്കും സ്ഥലത്തേക്കും തെരുവില്‍ നിന്നും പൊതുസ്ഥലത്തു നിന്നും ഉളള പ്രവേശനത്തിന്റെ രീതിയും മാര്‍ഗവും ക്രമീകരിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാനത്തിനോ പോലീസ് വകുപ്പിനോ ഏതെങ്കിലും സാമ്പത്തിക ബാധ്യത വരുത്താതെ പൊതുജനങ്ങള്‍ക്ക് ഗതാഗത നടത്തിപ്പില്‍ സ്വമേധയാ സഹായിക്കാവുന്ന രീതി നിശ്ചയിക്കുക എന്നിവയെല്ലാം ഗതാഗത ക്രമീകരണ സമിതിയുടെ നിയന്ത്രണത്തിലാകും.












keywords-kasaragod district-accident free-traffic adjust committee





Post a Comment

0 Comments

Top Post Ad

Below Post Ad