കാസര്‍കോട്: (www.evisionnews.in)രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് 18 മുതല്‍ 20 വരെ കാസര്‍കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും പതാക തൃക്കരിപ്പൂര്‍ കൈതക്കാട് നിന്നും 17ന് ജാഥയായി കൊണ്ട് വരാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അദ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു
18 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ശാഖ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തെരെഞ്ഞടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും, 19 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ദേശീയ സംസ്ഥാന നേതാക്കളും പ്രാസംഗികന്മാരും സംബന്ധിക്കും 20 ന് പുതിയ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരെഞ്ഞടുക്കും
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത്നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, ടി.എസ് നജീബ്, സയ്യിദ് ഹാദി തങ്ങള്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, ടി.ഡി.കബീര്‍, എ.കെ.ആരിഫ്, സെഡ് എ കയ്യാര്‍, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍, എം.സി.ശിഹാബ് മാസ്റ്റര്‍, പി. ഹക്കീം, ടി.വി റിയാസ്, ഹാരിസ് പട്ട്‌ള ,സൈഫുള്ളതങ്ങള്‍, റഊഫ് ബാവിക്കര, ബദ്‌റുദ്ധീന്‍ കെ.കെ,ഗോള്‍ഡന്‍ റഹ്മാന്‍ സഹീദ് എം വലിയപറമ്പ് സംബന്ധിച്ചു.
keywords : kasaragod-youth-league-conference-rally17
Post a Comment
0 Comments