ബന്തടുക്ക (www.evisionnews.in) : വൈ.എം. സി. എ ആഗസ്ത് 7 മുതല്‍ 13 വരെ ലോകസമാധാനവാരമായി ആചരിക്കുന്നു. സമാധാനവാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 7 ന് രാവിലെ 11 ന് ബന്തടുക്ക പടുപ്പ് വൈ.എം.സി.എ ഹാളില്‍ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.
വൈ.എം.സി.എ. കേരള റീജിയന്‍ ചെയര്‍മാന്‍ പ്രൊഫ. ജോയ് സി.ജോര്‍ജ്ജ് അദ്ധ്യക്ഷം വഹിക്കും. സംസ്ഥാന യൂത്ത് വര്‍ക്ക് ചെയര്‍മാന്‍ മോട്ടി ചെറിയാന്‍ ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ് പൈനാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സബ് റീജിയന്‍ ചെയര്‍മാന്‍ സാബു പതിനെട്ടില്‍ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ലക്ഷ്മി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ലോഹിതാക്ഷന്‍, ഫാ.തോമസ് ആമക്കാട്ട്, മോഹന്‍ ജോര്‍ജ്, തോംസണ്‍ പുത്തന്‍കാല, മാനുവല്‍ കുറിച്ചിത്താനം, മേഴ്‌സി ജോയി, പി.ജെ.ചാക്കോ, ജോയി കളരിക്കല്‍, മാനുവല്‍ കൈപ്പട, ജോര്‍ജ്ജ്കുട്ടി മാടപ്പള്ളി, ഷിജിത്ത് തോമസ്, സിബി മലയാറ്റില്‍ എന്നിവര്‍ പ്രസംഗിക്കും.
നാഗസാക്കി ദിനമായ 9 ന് രാവിലെ 9.30ന് പെരുമ്പാവൂര്‍ ആശ്രമം ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ സമാധാന വിദ്യാര്‍ത്ഥി സദസ്സ് നടക്കും. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 11ന് തിരുവനന്തപുരത്ത് സമാധാന വാരാചരണം സമാപിക്കും. സമാപന സമ്മേളനം വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യും.
Keywords: Ymca-inauguration-bandaduka
Post a Comment
0 Comments