തിരുവനന്തപുരം(www.evisionnews.in):മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അവരുമായി സഹകരിക്കില്ലെന്നും വി എസ് അച്യുതാനന്ദന്‍. കെ എം മാണി ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും വി എസ് പറഞ്ഞു. ഇവരുമായി സി പി എം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാണിയും മുസ്ലിം ലീഗും എല്‍ ഡി എഫിന് അനഭിമതരല്ലെന്ന് സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ നിലപാടിനെ പൊളിച്ചടുക്കിയാണ് വി എസ് പാര്‍ട്ടിക്കെതിരെ വെടി ഉതിര്‍ത്തത്. മാണിയുമായും ലീഗുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും പറഞ്ഞതിനുപിന്നാലെയാണ് വി എസിന്റെ തിരിച്ചടി. സി പി എമ്മിന്റെ ഈ നീക്കത്തിനെതിരെ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനും ശക്തമായി പ്രതികരിച്ചിരുന്നു.
Keywords:TVM-VS-CPM-IUML-KCM
Post a Comment
0 Comments