വിദ്യാനഗര്‍(www.evisionnews.in): ക്ലാസ്സ് മുറിയിലെ പഠനത്തോടൊപ്പം 'വിദ്യാര്‍ത്ഥികളെ സംരഭകത്വത്തിലേക്ക് നയിക്കാനൊരുങ്ങി വിദ്യാനഗറിലെ ചിന്‍മയ അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്. ഇതിന്റെ ഭാഗമായി എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ക്ലബ്ബ് പ്രവര്‍ത്തനം ഉല്‍ഘാടനവും പരിശീലന ക്ലാസ്സും നടത്തി. ക്ലബ്ബിന്റെ ഉല്‍ഘാടനം ജെ സി ഐ ട്രെയിനറും മുന്നാട് പീപ്പിള്‍സ് കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവനുമായ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നിര്‍വ്വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് സെഡ്.ആലിയ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ വി എന്‍ മനോജ്, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി ബി.ലത, ക്ലബ്ബ് ഫാക്കല്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ബി സജിത്കുമാര്‍, എം ഫയാസ്, സ്റ്റുഡന്റ് കോ- ഓഡിനേറ്റര്‍ അഹമ്മദലി, കെ.ഷംന, എന്നിവര്‍ സംസാരിച്ചു. ' ബീ എ സ്മാര്‍ട്ട് ആന്‍ഡ് സക്‌സസ്ഫുള്‍ എന്‍ട്രപ്രണര്‍ ' എന്ന വിഷയത്തില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ്സെടുത്തു. തെരഞ്ഞെടുത്ത 70 പേരാണ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളത്. ഷജിന സി.ടി സ്വാഗതവും ആയിഷ നന്ദിയും പറഞ്ഞു.
Keywords:Kasaragod-Vidyanagar-Class-Room-Students-Chinmaya-Accademy
Post a Comment
0 Comments