ഉപ്പള (www.evisionnews.in) : കടലാക്രമണ ഭീഷണിയ തുടര്‍ന്ന് മംഗല്‍പ്പാടി പഞ്ചായത്തിലെ ശാരദാ നഗര്‍, മൂസോഡി കടലോരങ്ങളിലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സ്ഥലത്തെ ഒരു കട ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ശാരദാനഗറിലെ മത്സ്യതൊഴിലാളിയായ ശകുന്തള ശാലിയാന്‍, മൂസോഡിയിലെ അബ്ദുല്‍ ഖാദര്‍, ഹമീദ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഹസ്സനബ്ബയുടെ കടയും ഭീഷണി നേരിടുന്നു.
താല്‍ക്കാലികമായി മണല്‍ ചാക്ക് ഭിത്തിയുണ്ടാക്കിയിരുന്നെങ്കിലും അതും കടലെടുത്തു. അതേ സമയം വന്‍ തോതിലുള്ള മണലൂറ്റാണ് കടലാക്രമണം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കുറച്ച് കാലമായി ഇവിടെ വന്‍ തോതില്‍ അനധികൃതമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാറില്ലെന്നും പരാതിയുണ്ട്.
Keywords: Uppala-musodi-sea-three-family
Post a Comment
0 Comments